പെരുമ്പാവൂര്‍: ലയണ്‍സ് ക്ലബ് 25 ലക്ഷം രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു. പെരുമ്പാവൂര്‍ ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ.ജോസഫ് കെ മനോജാണ്് സേവന പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം നിര്‍വ്വഹിച്ചത്.വിധവകള്‍ക്കായി ഹോം ഫോര്‍ വിഡോസ് പദ്ധതിയുടെ ഭാഗമായി മൂന്ന് വീടുകളാണ്് ചടങ്ങില്‍ പ്രഖ്യാപിച്ചത്.കമ്മ്യൂണിറ്റി മാര്യേജ് പദ്ധതിയുടെ ഭാഗമായി ഡോ.മറിയാമ്മ അലക്‌സാണ്ടര്‍ ഒരു ഫാമിലിയെ സ്‌പോണ്‍സര്‍ ചെയ്തത് ക്ലബ്ബിന് അഭിമാനം ഉയര്‍ത്തുന്ന കാര്യമാണെന്ന് ചടങ്ങില്‍ പ്രഖ്യാപനം നടത്തി സംസാരിക്കുന്നതിനിടെ ക്ലബ്ബ് ഗവര്‍ണ്ണര്‍ സൂചിപ്പിച്ചു.
ക്ലബ് പ്രസിഡന്റ് ജോര്‍ജ് നാരിയേലി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ.ബീന രവികുമാര്‍,പ്രൊഫ: സാംസണ്‍ തോമസ്,ജോര്‍ജ് സാജു,സിബി ഫ്രാന്‍സിസ്,വി.എസ്.ജയേഷ്,ഷൈന്‍ കെ.ബി,ജോസഫ് മംഗളി,പൗലോസ് പാത്തിക്കല്‍,ടി.ഒ. ജോണ്‍സണ്‍,ബോബി പോള്‍,പോള്‍ പൊട്ടയ്ക്കല്‍,ജയകൃഷ്ണന്‍,വില്‍സണ്‍ കെ.വി. എന്നിവര്‍ പ്രസംഗിച്ചു.ഡോ. മറിയാമ്മ അലക്‌സാണ്ടര്‍ സ്‌പോണ്‍സര്‍ ചെയ്ത ഫാമിലിക്ക് ആദ്യ ഗഡു 2 ലക്ഷം രൂപയുടെ ചെക്ക് ക്ലബ് ഗവര്‍ണര്‍ ജോസഫ് കെ മനോജില്‍ നിന്നും അബുബക്കര്‍ പെരുമാനി ഏറ്റുവാങ്ങി.