കൊച്ചി: മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ നാഷണൽ കമ്മറ്റി ഓഫിസ് കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷന് സമീപം സെൻ്റ് വിൽസൻറ് റോഡിലാണ് നാഷണൽകമ്മറ്റിയുടെ പുതിയ ഓഫീസ്. ദേശീയ പ്രസിഡൻ്റ് അജിതാ ജയ് ഷോർ ഉദ്ഘാടനം ചെയ്തു.
അടുത്ത മാസം 10ന് ബാംഗ്ളൂരിൽ ദേശീയ തലത്തിലുള്ള റീജിയണൽ കാര്യാലയവും ഈ മാസം അവസാന ആഴ്ചയിൽ ന്യൂഡൽഹിയിൽ യൂണിയൻ്റെ കോർപ്പറേറ്റ് ഓഫിസും തുറക്കുമെന്നും അജിതാ ജയ് ഷോർ ഉദ്ഘാടന പ്രസംഗത്തിനിടയില്‍ അറിയിച്ചു. രാജ്യത്ത് പ്രാദേശിക പത്രപ്രവർത്തകരുൾപ്പെടെയുള്ള ഓൺലൈൻ മാധ്യമപ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി അവരുടെ അവകാശങ്ങൾക്കും പരിരക്ഷക്കും വേണ്ടി ജാതി മത വർണ വർഗ്ഗ ലിംഗ ദേദമില്ലാതെ പ്രവർത്തിക്കും. സുസ്ഥിരമായ ജിവിത സുരക്ഷയ്ക്കും ജോലി ചെയ്യാനുള്ള പൗരസ്വാതന്ത്ര്യവും ഉറപ്പുവരുത്താനും മീഡിയ ആൻ്റ്ജേർണലിസ്റ്റ് യൂണിയൻ (എംജെഡബ്യുയു) എപ്പോഴും കൂടെയുണ്ടാവുമെന്നും അവര്‍ അംഗങ്ങൾക്ക് ഉറപ്പ് നൽകി.
സംസ്ഥാന നേതാക്കളായ ശശി കളരിയേൽ, അബ്ദുറഹ്മാൻ, സിദ്ധി നാലകത്ത്, വിപിൻ കുമാർ, രവീന്ദ്രൻ, ജോർജ് തോമസ്, ബിജോയ് സ്രാംമ്പിക്കൽ, സാജു തറനിലം, ജാക്സൺ ഫ്രാൻസീസ്, ഡഗ്ളസ്, വിവിധ ഭാഗങ്ങളിലുള്ള സംഘടനയുടെ പ്രതിനിധികൾ പങ്കെടുത്തു.