മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ്‌; സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാളെ

തി​രു​വ​ന​ന്ത​പു​രം: മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ് തീ​വ്ര​യ​ജ്ഞം 5.0 സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാളെ നടക്കും. ച​ട​ങ്ങി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍ജ് ​അധ്യ​ക്ഷ​ത വ​ഹി​ക്കും. മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ് തീ​വ്ര​യ​ജ്ഞ​ത്തി​നാ​യി ആ​രോ​ഗ്യ വ​കു​പ്പ് സ​ജ്ജ​മാ​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. വാ​ക്സി​നേ​ഷ​ന്‍ പ്ര​ക്രി​യ​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം പൂ​ര്‍ത്തി​യാ​യി വ​രു​ന്നു. വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ആ​വ​ശ്യാ​നു​സ​ര​ണം വാ​ക്സി​ന്‍ ല​ഭ്യ​മാ​ക്കി. കോ​ള്‍ഡ് സ്റ്റോ​റേ​ജ് ഉ​ള്‍പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി. വാ​ക്സി​നേ​ഷ​നാ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പ​രി​ശീ​ല​നം ല​ഭി​ച്ച 4,171 ജെ​പി​എ​ച്ച്എ​ന്‍മാ​രാ​ണ് വാ​ക്സി​ന്‍ ന​ല്‍കു​ന്ന​ത്.

ദേ​ശീ​യ വാ​ക്സി​നേ​ഷ​ന്‍ പ​ട്ടി​ക പ്ര​കാ​രം വാ​ക്സി​ന്‍ എ​ടു​ക്കു​വാ​ന്‍ വി​ട്ടു​പോ​യി​ട്ടു​ള​ള 5 വ​യ​സ് വ​രെ പ്രാ​യ​മു​ള​ള എ​ല്ലാ കു​ട്ടി​ക​ളും പൂ​ര്‍ണ​മാ​യോ ഭാ​ഗി​ക​മാ​യോ ദേ​ശീ​യ വാ​ക്സി​നേ​ഷ​ന്‍ പ​ട്ടി​ക പ്ര​കാ​രം വാ​ക്സി​ന്‍ എ​ടു​ത്തി​ട്ടി​ല്ലാ​ത്ത ഗ​ര്‍ഭി​ണി​ക​ളും വാ​ക്സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി. സം​സ്ഥാ​ന​ത്ത് 18,744 ഗ​ര്‍ഭി​ണി​ക​ളെ​യും 2 വ​യ​സ് വ​രെ​യു​ള​ള 61,752 കു​ട്ടി​ക​ളെ​യും 2 മു​ത​ല്‍ 5 വ​യ​സ് വ​രെ​യു​ള​ള 54,837 കു​ട്ടി​ക​ളെ​യു​മാ​ണ് (ആ​കെ 1,16,589 കു​ട്ടി​ക​ള്‍) പൂ​ര്‍ണ​മാ​യോ ഭാ​ഗി​ക​മാ​യോ വാ​ക്സി​ന്‍ എ​ടു​ക്കാ​ത്ത​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള​ള​ത്. സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍, ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് എ​ത്തി​ച്ചേ​രു​വാ​ന്‍ സൗ​ക​ര്യ​പ്ര​ദ​മാ​യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലും വാ​ക്സി​നേ​ഷ​ന്‍ ന​ല്‍കും. എ​ത്തി​പ്പെ​ടാ​ന്‍ ബു​ദ്ധി​മു​ട്ടു​ള​ള ദു​ര്‍ഘ​ട സ്ഥ​ല​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വാ​ക്സി​നേ​ഷ​ന്‍ ന​ല്‍കും. 10,086 സെ​ഷ​നു​ക​ളാ​ണ് പ്ലാ​ന്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തി​ല്‍ 289 എ​ണ്ണം മൊ​ബൈ​ല്‍ സെ​ഷ​നു​ക​ളാ​ണ്.

തിങ്കളാഴ്ച മു​ത​ല്‍ 12 വ​രെ​യാ​ണ് ഒ​ന്നാം​ഘ​ട്ട വാ​ക്സി​ന്‍ ന​ല്‍കു​ന്ന​ത്. ര​ണ്ടാം ഘ​ട്ടം സെ​പ്റ്റം​ബ​ര്‍ 11 മു​ത​ല്‍ 16 വ​രെ​യും മൂ​ന്നാം ഘ​ട്ടം ഒ​ക്ടോ​ബ​ര്‍ 9 മു​ത​ല്‍ 14 വ​രെ​യും. ഓ​രോ ഘ​ട്ട​ത്തി​ലും സാ​ധാ​ര​ണ വാ​ക്സി​നേ​ഷ​ന്‍ ന​ല്‍കു​ന്ന ദി​വ​സ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ 6 ദി​വ​സ​ങ്ങ​ളി​ലാ​ണ് പ​രി​പാ​ടി. ഞാ​യ​റാ​ഴ്ച​യും പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. രാ​വി​ലെ 9 മ​ണി മു​ത​ല്‍ വൈ​കി​ട്ട് 4 വ​രെ​യാ​ണ് പ​രി​പാ​ടി​യു​ടെ സ​മ​യ​ക്ര​മം.പ്രാ​യാ​നു​സൃ​ത​മാ​യ ഡോ​സു​ക​ള്‍ എ​ടു​ക്കു​വാ​ന്‍ വി​ട്ടു​പോ​യി​ട്ടു​ള്ള 0-23 മാ​സം പ്രാ​യ​മു​ള​ള കു​ട്ടി​ക​ള്‍ക്കും എം​ആ​ര്‍ 1, എം​ആ​ര്‍.2, ഡി​പി​ടി ബൂ​സ്റ്റ​ര്‍, ഒ​പി​വി ബൂ​സ്റ്റ​ര്‍ ഡോ​സു​ക​ള്‍ എ​ന്നി​വ ദേ​ശീ​യ വാ​ക്സി​നേ​ഷ​ന്‍ പ​ട്ടി​ക പ്ര​കാ​രം എ​ടു​ക്കു​വാ​ന്‍ വി​ട്ടു​പോ​യി​ട്ടു​ള​ള 2 മു​ത​ല്‍ 5 വ​യ​സ് വ​രെ പ്രാ​യ​മു​ള​ള എ​ല്ലാ കു​ട്ടി​ക​ള്‍ക്കും പൂ​ര്‍ണ​മാ​യോ ഭാ​ഗി​ക​മാ​യോ ദേ​ശീ​യ വാ​ക്സി​നേ​ഷ​ന്‍ പ​ട്ടി​ക പ്ര​കാ​രം വാ​ക്സി​ന്‍ എ​ടു​ത്തി​ട്ടി​ല്ലാ​ത്ത ഗ​ര്‍ഭി​ണി​ക​ള്‍ക്കു​മാ​ണ് ഈ ​പ​രി​പാ​ടി​യി​ലൂ​ടെ വാ​ക്സി​ന്‍ ന​ല്‍കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *