കൊച്ചി:പോക്സോ ഉള്‍പെടെയുള്ള കേസില്‍ മോന്സണ് മാവുങ്കലിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ജസ്റ്റീസ് പി വി കുഞ്ഞിക്യഷ്ണന്റെ ബെഞ്ചാണ് സര്‍ക്കാരിനോട് വിശദീകരണം തേടിയത് .പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്സണ് മാവുങ്കല്‍ നിലവില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് എടുത്തത്. 2019 ലാണ് കേസിനാസ്പദമായ സംഭവം. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴാണ് സംഭവം.അടുത്തമാസം എട്ടിന് ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കും