തിരുവനന്തപുരം : മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ പൊഴിമുഖത്ത് വച്ചാണ് വള്ളം മറിഞ്ഞത്.
കടലില്‍ വീണ രണ്ട് മത്സ്യത്തൊഴിലാളികളെയും രക്ഷപെടുത്തി. റഹാത്ത് എന്ന വള്ളമാണ് മറിഞ്ഞത്. നാല് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.