മുട്ടില്‍ മരംമുറി കേസ്: അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പി

തിരുവനന്തപുരം : മുട്ടില്‍ മരം മുറി കേസിലെ അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ .താനൂര്‍ ഡി വൈ എസ് പി ബെ്ന്നിയാണ് ഡിജിപിയക്ക് അയച്ച കത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടത് . വിവാദങ്ങളിലൂടെ കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നതായി കത്തില്‍ ആരോപിച്ചിട്ടുണ്ട് . പ്രതികള്‍ പലവിധത്തില്‍ സമ്മര്‍ദം ചെലുത്തുകയാണ് . ഈ സഹചര്യത്തില്‍ അന്വേഷണ സംഘത്തില്‍ തുടരാനാകില്ല.

മുട്ടില്‍ മരമുറി കേസ് അന്വേഷണ സംഘത്തെ നയിക്കുന്നത് താനൂര്‍ ഡി.വൈ.എസ്.പി ബെന്നിയാണ്. അഗസ്റ്റിൻ സഹോദരങ്ങളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തതും ഇദ്ദേഹമായിരുന്നു. പ്രായപരിധി പരിശോധനയ്‌ക്കൊപ്പം മരങ്ങളുടെ ഡിഎൻഎ പരിശോധനയും പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടി തുടങ്ങിയിരുന്നു.ഈ മാസം അവസാനത്തോടെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങുന്നതിനിടെയാണ് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് താനൂര്‍ ഡിവൈഎസ്പി ഡിജിപിക്ക് കത്ത് നല്‍കിയത്.അന്വേഷണ ഉദ്യോഗസ്ഥൻ എന്ന സ്ഥാനത്തത് നിന്ന് തന്നെ മാറ്റണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.അനാവശ്യ വിവാദങ്ങളുണ്ടാക്കി കേസ് വഴിതിരിച്ചുവിടാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ തുടരാനാകില്ലെന്നും കത്തില്‍ പറയുന്നു. കത്ത് ഡിജിപിയുടെ പരിഗണനയിലാണ്. എന്ത് നടപടി സ്വീകരിക്കുമെന്നത്തില്‍ വ്യക്തത വരേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *