കോഴിക്കോട്: നിപയില്‍ ആശ്വാസം. പുതിയ പോസിറ്റിവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നേരിയ ലക്ഷണങ്ങളുള്ള നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ 1192 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ട്. രോഗം നിയന്ത്രണവിധേയമാകുന്നുവെന്ന സൂചനയാണിതെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
അയച്ച സാമ്പിളുകളില്‍ നിന്ന് ഇന്നും നാളെയുമായി കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്തുവരാനുണ്ട്. നേരത്തേ നിപ ബാധിച്ച് മരിച്ചയാളുടെ ഒമ്പത് വയസുളള മകൻ വെന്റിലേറ്ററില്‍ തുടരുകയാണെങ്കിലും ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. ആരോഗ്യ പ്രവര്‍ത്തകനടക്കം മറ്റ് രോഗികളുടെ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. നിപ ബാധിച്ചവരുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തേക്കും.