തിരുവനന്തപുരം: ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ടിലൂടെ ചെക്‌പോസ്റ്റുകളിലെ ക്രമക്കേടുകള്‍ കണ്ടെത്തി വിജിലന്‍സ്. നാല് ചെക്ക് പോസ്റ്റുകളില്‍ നിന്നായി കണക്കില്‍പെടാത്ത പണമാണ് വിജിലന്‍സ് കണ്ടെത്തിയത്. പരിശോധനയില്‍ പാറശാല ചെക്‌പോസ്റ്റില്‍ നിന്ന് 11,900 രൂപയാണ് കണ്ടെത്തിയത്. ആര്യങ്കാവിലും ഗോപാലപുരത്തും കൈക്കൂലി പണവും കണ്ടെടുത്തു. ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ നിന്ന് 6000 രൂപയും ഗോപാലപുരം ചെക്ക് പോസ്റ്റില്‍ നിന്ന് 3950 രൂപയുമാണ് വിജിലന്‍സ് കണ്ടെത്തിയത്. വേലന്താവളം ചെക്ക്‌പോസ്റ്റില്‍ നിന്ന് കണക്കില്‍ പെടാത്ത 5700 രൂപയും വിജിലന്‍സ് പിടിച്ചെടുത്തു.
വാളയാര്‍ ചെക്‌പോസ്റ്റില്‍നിന്ന് 85500 രൂപ പിഴ ഈടാക്കി.അമിതഭാരം കയറ്റിയ ലോറികളെ പിഴയടക്കാതെ വിടുന്നതായും കണ്ടെത്തി. എക്‌സൈസ് ചെക്‌പോസ്റ്റുകളിലും പരിശോധന ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടുന്നതായും അധികൃതര്‍ പറഞ്ഞു.പലയിടങ്ങളിലും ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥര്‍ മുങ്ങുന്നതായും ഉറങ്ങുന്നതായും വിജിലന്‍സ് കണ്ടെത്തി. ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപം ഏജന്റില്‍ നിന്ന് 11950 രൂപയും വിജിലന്‍സ് പിടികൂടി.
മൃഗസംരക്ഷണ വകുപ്പ് ചെക്‌പോസ്റ്റുകളിലും വിജിലന്‍സ് പരിശോധന നടത്തി. മൃഗസംരക്ഷണവകുപ്പിലെ ചെക്‌പോസ്റ്റുകളിലും ഗുരുതര ക്രമക്കേടുകളാണ് വിജിലന്‍സ് കണ്ടെത്തിയത്. കമ്ബംമെട്ട്, ബോഡിമെട്ട്, ഇരിട്ടി എന്നി ചെക്‌പോസ്റ്റുകളില്‍ നിന്ന് കൈക്കൂലി കണ്ടെത്തി.