പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ കണ്ടന്തറയില് യുവതി തലക്ക് വെട്ടേറ്റ് മരിച്ച നിലയില്‍. അസാം സ്വദേശിനിയായ ഖാലിദാ ഖാത്തൂന്(35) ആണ് കൊല്ലപ്പെട്ടത്. കണ്ടന്തറ മൂത്തേടന് ലത്തീഫീന്റെ വാടക് വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് ഫക്രുദ്ധീന് ഒളിവിലാണ്. ഫക്രുദ്ധീന് തന്നെ ആണ് ഖാലിദയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ജോലിക്കു പോയ മകന് തിരിച്ചത്തിയപ്പോഴാണ് ഖാലിദയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഖാലിദയും ഫക്രുദ്ധീനും കഴിഞ്ഞ നാലു വര്‍ഷമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. ഇതിനിടെ നാട്ടില്‍ പോയ ഖാലിദ ഒരാഴ്ച മുമ്പാണ് തിരികെ എത്തിയത്. വന്നതിനു ശേഷം ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ പതിവായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇരുവരും പ്ലൈവുഡ് ഫാക്ടറി ജീവനക്കാരാണ്. പെരുമ്പാവൂര്‍ പോലീസ് അന്വേഷണം തുടങ്ങി