തിരുവനന്തപുരം : പാറശാലയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പൊലീസ് മർദനം. അമരവിള എൽഎംഎസ്എച്ച്എസ് സ്കൂളിലെ വിദ്യാർത്ഥി ബിജോയ് രാജി (16) നാണ് മർദ്ദനമേറ്റത്. പ്രദേശവാസിയായ ഷിബു എന്ന പൊലീസുകാരനാണ് കുട്ടിയെ മർദ്ദിച്ചതെന്നാണ് പരാതി.
പാറശാല പൊലീസിൽ മർദിച്ച പൊലീസുകാരൻറെ വിലാസമുൾപ്പെടെ പരാതി നൽകിയിട്ടും ഷിബു എന്ന അജ്ഞാതൻ ആക്രമിച്ചു എന്നാണ് എഫ്.ഐ.ആറിൽ ചേർത്തത് എന്ന് പിതാവ് ക്രിസ്തുരാജ് ആരോപിച്ചു. ഷിബു ദേഹത്ത് ഇടിക്കുകയും തള്ളിയിടുകയും ചെയ്തെന്ന് മർദനമേറ്റ ബിജോയ് പരാതിയിൽ ആരോപിക്കുന്നു.