സീരിയല്‍ നടി അപര്‍ണ നായരുടെ ആത്മഹത്യ കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നെന്ന് പൊലീസ്‌

കൊച്ചി :  സീരിയല്‍ നടി അപര്‍ണ നായരുടെ ആത്മഹത്യ കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമാണ് അപര്‍ണ ആത്മഹത്യ ചെയ്തതെന്ന് സഹോദരി നല്‍കിയ പരാതിയില്‍ പറയുന്നു. കരമന തളിയലെ വീട്ടിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു.

സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നു എന്നാണ് വിവരം. മേഘതീര്‍ത്ഥം എന്ന ചിത്രത്തിലൂടെ 2009ലാണ് താരം സിനിമയിലേക്ക് ചുവടുവെക്കുന്നത്. മേഘതീര്‍ഥം, മുദ്ദുഗൗ, അച്ചായന്‍സ്, കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പര്‍ശം, തുടങ്ങിയ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. സഞ്ജിത് ആണ് അപര്‍ണയുടെ ഭര്‍ത്താവ്. ത്രയ, കൃതിക എന്നീ രണ്ട് മക്കളാണ് അവര്‍ക്കുള്ളത്. താരം നിരവധി പരസ്യചിത്രങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിയിട്ടുണ്ട്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056

Leave a Reply

Your email address will not be published. Required fields are marked *