ആലുവ:സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് എറണാകുളം റൂറല്‍ ജില്ലാ അവലോകന യോഗം നടന്നു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങ് ഐ.ജി പി.വിജയന് ഉദ്ഘാടനം ചെയ്തു. ലഹരി വസ്തുക്കളെ പ്രതിരോധിക്കാനും, കുട്ടികളിലെ മാനസിക സംഘര്‍ഷം പരിഹരിക്കുന്നതിനും കമ്യൂണിറ്റി പോലീസിംഗ് സംവിധാനം ഗുണം ചെയ്യുന്നുണ്ടെന്ന് ഐ.ജി പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി പി.പി ഷംസ് , ഏ.ഡി.എന്‍.ഒ പി. എസ് ഷാബു, കമ്യൂണിറ്റി പോലീസിംഗ് ഓഫീസര്‍ ചന്ദ്രിക ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റൂറല്‍ ജില്ലയില്‍ അമ്പത്തിരണ്ട് സ്ക്കൂളുകളിലായി രണ്ടായിരത്തിയഞ്ഞുറ് സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളാണുള്ളത്.