കൊച്ചി:ബൈപാസ് സര്‍ജറി കഴിഞ്ഞ് ചികില്‍സയിലായിരുന്ന നടന്‍ ശ്രീനിവാസന്‍ ആശുപത്രി വിട്ടു.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച് 30 നാണ് ശ്രീനിവാസനെ അങ്കമാലി അപ്പോളോ ആഡ്‌ലക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്നലെ ഡിസ്ചാര്‍ജ് വാങ്ങി ആശുപത്രി വിടാന്‍ ഒരുങ്ങന്നതിനിടെ ശ്രീനിവാസന്റെ ഭാര്യ ആശുപത്രി അധികൃതര്‍ക്ക് നന്ദി അറിയിച്ചതായി ഡോ.എസ്.ആര്‍ അനില്‍,ഡോ.ജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു