ഇടുക്കി: നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിൽ വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സ്വദേശിയായ ഡിഗ്രി വിദ്യാർഥി സെബിൻ സജി, പാമ്പാടുംപാറ സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിനി അനില എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളച്ചാട്ടം കാണാൻ വന്നപ്പോൾ കാൽ വഴുതി വീണതാണ് എന്നാണ് നിഗമനം.
പെൺകുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചതിനെ തുടർന്നുള്ള തിരച്ചിൽ വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നും ബൈക്ക് കണ്ടെത്തിയെന്ന് വിവരം ലഭിച്ചു.രാത്രി അഗ്നി രക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങള്‍ ലഭിക്കുകയായിരുന്നു. മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മാർട്ടത്തിനായി മാറ്റി. നെടുങ്കണ്ടം പോലീസ് ആസ്വാഭാവിക മരണത്തിന് കേസെടുത്തു.