തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ ഈമാസം 18 മുതല്‍ 28 വരെ ഓണം ഫെയര്‍ നടത്തുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഓണം ഫെയര്‍ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ജില്ലാ കേന്ദ്രങ്ങളിലും 18 ന് ഓണം ഫെയര്‍ തുടങ്ങും. ശബരി മട്ടയരി, ആന്ധ്ര ജയ അരി ,പുട്ടുപൊടി, ആട്ട, അപ്പപ്പൊടി എന്നിങ്ങനെ പൊതുവിപണിയില്‍ നിന്നും 5 രൂപ വില കുറവില്‍ 5 ഉല്‍പന്നങ്ങള്‍ സപ്ലൈകോ പുതുതായി വിപണിയില്‍ എത്തിക്കും. സബ്‌സിഡി ഇനത്തില്‍ നല്‍കിവരുന്ന 13 ഭക്ഷ്യ വസ്തുക്കളില്‍ 3 ഇനത്തിന്റെ കുറവ് മാത്രമാണ് സ്റ്റോറുകളില്‍ ഉള്ളതെന്നും പ്രശ്‌നങ്ങള്‍ പെരുപ്പിച്ച് കാട്ടി ആളുകളെ ഭീതിയിലാകുന്നത് മാധ്യമങ്ങളാണെന്നും മന്ത്രി പറഞ്ഞു.