ആലപ്പുഴ: മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു, മൂന്ന് വയസുള്ള കുട്ടിയെ കാണാതായി. വെണ്‍മണി സ്വദേശി ആതിരയാണ് മരിച്ചത്. മറിഞ്ഞ ഓട്ടോയില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപ്പെടുത്തി. മരിച്ച ആതിരയുടെ മകന്‍ കാശിനാഥനായുള്ള തെരച്ചില്‍ തുടരുകയാണ്.