പത്തനംതിട്ട : പുളിക്കിഴ് ജംഗ്ഷന് സമീപത്തെ ചതുപ്പ് നിറഞ്ഞ വെള്ളക്കെട്ടിന് സമീപത്ത് നിന്നും ആറുമാസത്തോളം പ്രായം വരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തോളം പഴക്കം വരുമെന്ന് പൊലീസ് പറഞ്ഞു. ദുർഗന്ധം വമിച്ചതോടെ ചതുപ്പിനോട് ചേർന്ന് ഉള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന്റെ കാലുകൾ നായ കടിച്ചു കീറിയ നിലയിലാണ്. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടി ആരംഭിച്ചിട്ടുണ്ട്.