തിരുവനന്തപുരം: വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനാണ് മന്ത്രി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഫീസ് അടയ്ക്കാൻ വൈകിയതിനാണ് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിപ്പിച്ചത്. പ്രിൻസിപ്പലിനെ സസ്‌പെന്റ് ചെയ്തതായി വിദ്യാധിരാജ മാനേജ്‌മെന്റ് അറിയിച്ചിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. ഗൗരവമുള്ള സംഭവമെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉടൻ അന്വേഷണത്തിന് നിർദേശം നൽകിയത്.