വിവാഹപ്പന്തല്‍ അഴിക്കുന്നതിനിടെ അതിഥിത്തൊഴിലാളികള്‍ ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ: വിവാഹപ്പന്തല്‍ അഴിക്കുമ്പോള്‍ മൂന്ന് അതിഥി തൊഴിലാളികള്‍ ഷോക്കേറ്റ് മരിച്ചു. അപകടം നടന്നത് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിനായി ഉയര്‍ത്തിയ പന്തല്‍ അഴിക്കുമ്പോഴായിരുന്നു. ഷോക്കേറ്റത് സമീപത്തെ ലൈനില്‍നിന്നാണ്. സംഭവം നടന്നത് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു.

കല്യാണത്തിന് ഇട്ടിരുന്ന പന്തല്‍ ഇന്നാണ് പൊളിച്ചു മാറ്റിയത്. ഇവര്‍ ഉപയോഗിച്ച കമ്ബി എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചതായാണ് പുറത്തുവരുന്നത്. രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ പേരു വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. അപകടം നടന്ന സ്ഥലത്ത് പൊലീസ് എത്തി രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *