കോഴിക്കോട് : പന്തീരാങ്കാവ് പാലാഴിയിൽ നഴ്സിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി സ്വദേശിയായ സഹല ബാനു എന്ന യുവതിയെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇക്ര ക്ലിനിക്കിലെ നഴ്സ് ആണ് മരിച്ചത്. ഇക്ര ക്ലിനിക്കിന്റെ മുകളിലെ നിലയിലെ താമസ സ്ഥലത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണം നടത്തിയ ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാവൂ എന്ന് പന്തീരാങ്കാവ് പൊലീസ് അറിയിച്ചു.