അര്‍ത്തുങ്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ ബംഗ്ലദേശ് സ്വദേശിയെന്ന് പൊലീസ്

ആലപ്പുഴ: അര്‍ത്തുങ്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ ബംഗ്ലദേശ് സ്വദേശിയെന്ന് പൊലീസ്. ബംഗ്ലദേശ് പിരോജ്പുര്‍ ജില്ലയിലെ ഷമീം എന്ന അരിഫുള്‍ ഇസ്ലാം (26) ആണ് പിടിയിലായത്. ഇയാള്‍ പാസ്‌പോര്‍ട്ടോ വീസയോ ഇല്ലാതെ കഴിഞ്ഞ ജൂണിലായിരുന്നു ഇന്ത്യയിലെത്തിയത്.

പ്രതി ബംഗ്ലാദേശ് സ്വദേശിയാണെന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഓഗസ്റ്റ് 23ന് ആക്രി പെറുക്കി നടക്കുന്നതിനിടെ, വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പ്രതിയെ അര്‍ത്തുങ്കല്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത ദിവസം തന്നെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. സെപ്റ്റംബര്‍ 6ന് കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതി ബംഗ്ലദേശ് സ്വദേശിയാണെന്ന് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *