കൊച്ചി : നാളെ ഓൺലൈനായി നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി. ഈ മാസം 20, 21 തീയതികളിൽ നടത്താനിരുന്ന ഓഎംആർ പരീക്ഷകളും മാറ്റി വച്ചു. കോഴിക്കോട് ഈ മാസം 20, 21 തീയതികളിൽ നടത്താനിരുന്ന വകുപ്പ് തല പരീക്ഷയും മാറ്റി. അതേസമയം കേരള പി എസ് സി രാജ്യത്തിനാകെ മാതൃകയായ പ്രവർത്തനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പി എസ് സിയെ ശക്തിപ്പെടുത്താനുള്ള നടപടിയാണ് സർക്കാർ ചെയ്യുന്നത്. സമൂഹത്തിന്റെ ഇടതുപക്ഷ മനോഭാവമാണ് അതിന് കാരണം. മറ്റ് സംസ്ഥാനങ്ങളിൽ പിഎസ്‌സി ദുർബലമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പി എസ് സി പോലുള്ള സ്ഥാപനങ്ങളുടെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. സർക്കാർ സർവീസ് വേണമോ എന്ന ചിന്താഗതി ശക്തിപ്പെട്ടിട്ടുണ്ട്. അഴിമതിയുടെ വിവിധ കാര്യങ്ങൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി ഉയർന്നുവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.