അച്ചടക്ക ലംഘനം; തോമസ് കെ. തോമസിനെ പ്രവർത്തന സമിതിയിൽ നിന്നും പുറത്താക്കി എൻസിപി

തിരുവനന്തപുരം: പാർട്ടി അച്ചടക്ക ലംഘിച്ചെന്നാരോപിച്ച് എംഎൽഎ തോമസ് കെ. തോമസിനെ പ്രവർത്തന സമിതിയിൽ നിന്നും പുറത്താക്കി എൻസിപി കേന്ദ്ര നേതൃത്വം. കുട്ടനാട് പാടശേഖരത്തിൽ കാർ അപകത്തിൽപെടുത്തി തന്നെ കൊല്ലാൻ ഗൂഢാലോചന നടന്നെന്ന തോമസ് കെ. തോമസിന്‍റെ വെളിപ്പെടുത്തലിൽ എൻസിപി നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തിരുവനന്തപുരത്തു നിന്നും കുട്ടനാട്ടിലേക്കുള്ള യാത്രാമധ്യേ കൊലപ്പെടുത്താനാണ് നീക്കം നടന്നതെന്നാണ് ഡിജിപിക്കു നൽകിയ പരാതിയിൽ പറഞ്ഞത്.

വ്യവസായിയും എൻസിപി മുൻ പ്രവർത്തകസമിതി അംഗവുമായ റജി ചെറിയാനാണ് പിന്നിലെന്നായിരുന്നു ആരോപണം. തോമസിന്‍റെ മുൻ ഡ്രൈവർ തോമസ് കുരുവിളക്കെതിരെയും ആരോപണം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *