ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവതിക്ക് ഗുരുതര പരുക്ക്. നാല്‍പത് വയസ് പ്രായം തോന്നിക്കുന്ന യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. കൊച്ചുവേളി-മൈസൂരു ട്രെയിനില്‍ കയറാനായി പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്. എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിന്‍ ആണ് ഇവരെ ഇടിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.