കൊല്ലം: കൊല്ലത്ത് കുളത്തില്‍ വീണ് സുഹൃത്തക്കളായ രണ്ട് പേര്‍ മുങ്ങിമരിച്ചു. പ്രദേശവാസികളായ ഇരുവരെയും അയത്തില്‍ പാര്‍വത്യാര്‍ ജംക്ഷനു സമീപം കരിത്തുറ ക്ഷേത്രക്കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗിരികുമാര്‍ (ഉണ്ണി- 57), ചാക്കോ (അനിയന്‍കുഞ്ഞ്- 56) എന്നിവരാണു മരിച്ചത്.
ഒരു മൃതദേഹം അഗ്‌നിരക്ഷാ സേന പുറത്തെടുത്ത് പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കുന്നതിനിടെയാണ് രണ്ടാമത്തെ മൃതദേഹം പൊങ്ങിയത്. ഇരുവരും കഴിഞ്ഞ ദിവസം രാത്രി 9.30ന് കുളത്തിനു സമീപത്തിരിക്കുന്നതു കണ്ടവരുണ്ടെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.