ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പായസ കൗണ്ടറില്‍ വിജിലന്‍സ് റെയ്ഡ്. വിവിധ പേരുകളില്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു വാങ്ങുന്ന പായസം, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസിനു മുന്‍വശത്തുവച്ച് ഏജന്റുമാര്‍ കൂടിയ വിലയ്ക്ക് ഭക്തര്‍ക്കു വില്‍ക്കുന്നതായി കണ്ടെത്തുകയായിരുന്നു. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍, കൗണ്ടര്‍ ജീവനക്കാര്‍ എന്നിവര്‍ കരിഞ്ചന്തയില്‍ പായസം വില്‍ക്കുന്നതിന് പണം കൈപ്പറ്റി ഒത്താശ ചെയ്യുന്നെന്നാണു വിജിലന്‍സിന്റെ നിഗമനം