റായ്പൂർ: മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കുഴഞ്ഞുവീണ അജിത്ത് ജോഗിയെ റായ്പൂരിലെ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആദ്യമണിക്കൂറുകളിൽ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ഭാര്യ രേണു ജോഗി, മകൻ അമിത് ജോഗി എന്നിവർ ആശുപത്രിയിൽ ഒപ്പമുണ്ട്.