കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ഭാരത് സ്റ്റേജ് ആറ് മലിനീകരണ പദ്ധതിയിൽ വരുന്ന വാഹനങ്ങൾ മാത്രമേ ഏപ്രിൽ ഒന്നു മുതൽ രജിസ്റ്റർ ചെയ്യാൻ അനുവദിക്കുകയുള്ളുവെന്ന് തൃശൂർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. ഭാരത് സ്റ്റേജ് ആറ് മലിനീകരണ പരിധിയിൽ വരുന്ന വാഹനങ്ങൾ മാർച്ച് 31 ന് മുൻപായി രജിസ്റ്റർ ചെയ്യണമെന്നും അറിയിപ്പിൽ പറയുന്നു.