ഇന്ത്യയിൽ കോവിഡ് മരണസംഖ്യ 80,000 കവിഞ്ഞു

ദില്ലി: ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 80,000 കവിഞ്ഞതായി റിപ്പോർട്ട്. സർക്കാർ കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ വരെ മൊത്തം മരണങ്ങൾ 79,722 ആയിരുന്നു, ഇത് അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ മരണസംഖ്യ 80,085 ആയി ഉയർന്നു. കൊറോണ വൈറസ് രോഗമുക്തി നിരക്ക് ഇന്ത്യയിൽ കുത്തനെ ഉയർന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് മാസത്തിൽ 50,000 ൽ നിന്ന് സെപ്റ്റംബറിൽ 36 ലക്ഷത്തിലധികമായി, രോഗമുക്തരുടെ എണ്ണം എന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. പ്രതിദിനം 70,000 ലധികം പേർ രോഗമുക്തരാകുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ തുടക്കം മുതൽ പ്രതിദിനം ശരാശരി 90,000 കേസുകളാണ് ഇന്തയിൽ റിപ്പോർട്ട് ചെയ്യുപ്പെടുന്നത്.

രാജ്യത്തെ ഇതുവരെ ആകെ കേസുകളുടെ എണ്ണം 48 ലക്ഷം കവിഞ്ഞു. അമേരിക്കയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ലോകമെമ്പാടുമുള്ള ദൈനംദിന കോവിഡ് കേസുകളുടെ എണ്ണം റെക്കോർഡിലെത്തിയതിനാൽ ശരത്കാലത്ത് യൂറോപ്പ് പാൻഡെമിക്കിൽ നിന്ന് മരണനിരക്ക് ഉയരുമെന്ന് ഇന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലാറ്റിനമേരിക്കയും കരീബിയൻ രാജ്യങ്ങളിലും കോവിഡ് മരണങ്ങൾ 3,00,000 മറികടന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആളോഹരി കൊറോണ വൈറസ് മരണനിരക്ക് ഉള്ളത് പെറുവിൽ ആണ്. അർജന്റീനയുടെ കോവിഡ് കേസുകൾ അര ദശലക്ഷം കവിഞ്ഞു. മരണങ്ങൾ 30,000 കവിഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ ചൈനയിലെ വുഹാനിൽ പ്രത്യക്ഷപ്പെട്ടതിനുശേഷം ലോകമെമ്പാടും 9,24,968 ൽ അധികം ആളുകൾ പാൻഡെമിക്കിൽ കൊല്ലപ്പെട്ടുവെന്ന് വാർത്താ ഏജൻസിയായ എഎഫ്പി തിങ്കളാഴ്ച നടത്തിയ കണക്കുകൾ പ്രകാരം വ്യക്തമാകുന്നത്. 29 ദശലക്ഷത്തിലധികം കേസുകൾ സ്ഥിരീകരിച്ചു. 1,94,081, യുഎസിൽ ആണ് ഏറ്റവും കൂടുതൽ മരണമടഞ്ഞത്. 1,31,625 പേർ. ബ്രസീലിൽ 1,31,625, ഇന്ത്യയിൽ 80,085, മെക്സിക്കോ 70,821, ബ്രിട്ടൻ 41,628. എന്നിങ്ങനെ മറ്റു പ്രധാന കോവിഡ് ബാധിത രാജ്യങ്ങളിലെ മരണ നിരക്ക്

Leave a Reply

Your email address will not be published. Required fields are marked *