എട്ടു പ്രവാസികൾ നിരീക്ഷണ കേന്ദ്രത്തിൽ ഇന്നലെ രാത്രി അബുദാബിയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേർന്ന കോട്ടയം ജില്ലക്കാരിൽ എട്ടു പേരെ കോട്ടയത്തെ നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ളവരുടെ യാത്ര പുലർച്ചെ 3.30ന് കോട്ടയത്തെത്തി. തഹസിൽദാർ എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി തഹസിൽദാർ പി. കെ. രമേശൻ, കടുത്തുരുത്തി സർക്കിൾ ഇൻസ്പെക്ടർ പി. കെ ശിവൻകുട്ടി എന്നിവർ ചേർന്ന് പ്രവാസികളെ സ്വീകരിച്ചു. തുടർന്ന് ബസ് പത്തനംതിട്ടയിലേക്ക് പോയി.നെടുമ്പാശ്ശേരിയിൽ എത്തിയവരിൽ 13 പേരാണ് കോട്ടയം ജില്ലയിൽനിന്നുള്ളത്. ഇതിൽ വീടുകളിൽ ജസമ്പർക്കം ഒഴിവാക്കി കഴിയാൻ അനുമതി ലഭിച്ചവർ ഒഴികെയുള്ളവരെയാണ് നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചത്.