കൊച്ചി: ജില്ലയില്‍ കോവിഡ് 19 വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ന് പുതിയതായി കുടുതല്‍ മേഖലകള്‍ കണ്ടെയ്മെന്റ് സോണുകളാക്കി. നിലവില്‍ വടക്കേക്കര പഞ്ചായത്തിലെ വാര്‍ഡ് 16, കരുമാല്ലൂര്‍ പഞ്ചായത്തിലെ 7, 10, 11 വാര്‍ഡുകള്‍, കവളങ്ങാട് പഞ്ചായത്തിലെ വാര്‍ഡ് 8,കൊച്ചി കോര്പ്പറേഷന് 22, 69 ഡിവിഷനുകള്‍, 38-ാം ഡിവിഷനിലെ പ്രസ് ക്ലബ് റോഡ്, മാര്‍ക്കറ്റ് റോഡ്, 40-ാം ഡിവിഷനിലെ നേതാജി റോഡ് സുരഭി റോഡ് എന്നിവയാണ് ഇന്ന് കണ്ടെയ്ന്മെന്റ് സോണാക്കിയത്.
അതേസമയം പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 5, കൊച്ചി കോര്‍പ്പറേഷനിലെ 58-ാം ഡിവിഷന് എന്നീ പ്രദേശങ്ങളെ കണ്ടെയ്ന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ ഇന്ന് 70 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീച്ചത്.