എറണാകുളത്ത് സമ്പർക്ക രോഗികൾ വർധിക്കുന്നു; ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: ജില്ലയിൽ സമ്പർക്ക രോഗികൾ വർധിക്കുന്നത് ഏറെ ആശങ്കയിലേക്ക് മാറുകയാണ്. ഇന്ന് 97 പേർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 84 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇതിൽ 19 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ചെല്ലാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 201 ആയി. ആലുവ, കീഴ്മാട് ക്ലസ്റ്ററുകളിലും രോഗികളുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. ആലുവ ക്ലസ്റ്ററിൽ 37 പേർക്കും കീഴ്മാട് ക്ലസ്റ്ററിൽ 15 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ നാല് ആരോഗ്യപ്രവർത്തകർക്കു കൂടി രോഗബാധയുണ്ടായിട്ടുണ്ട്. ജില്ലയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 764 പേരാണ്. ഇന്ന് 8 പേർ രോഗമുക്തി നേടി.
അതേസമയം 8 പേർ രോഗമുക്തരായി. ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച മലയാറ്റൂർ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (50), ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശി (34), കളമശ്ശേരി സ്വദേശി (25 ) ,ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച മരട് സ്വദേശി (28), ജൂൺ 30 ന് രോഗം സ്ഥിരീകരിച്ച ആന്ദ്ര സ്വദേശി (38), ജൂൺ 17 ന് രോഗം സ്ഥിരീകരിച്ച തെലുങ്കാന സ്വദേശി(32), , ജൂലൈ 5 ന് രോഗം സ്ഥിരീകരിച്ച എളങ്കുന്നപ്പുഴ സ്വദേശി (48), ജൂൺ 18 ന് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിനിയും ഇന്ന് രോഗമുക്തി നേടി. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ 364 ഭാഗമായി സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 496 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 1841 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത് . ആന്റിജൻ പരിശോധനയുടെ ഭാഗമായി ഇന്ന് ജില്ലയിൽ നിന്ന് 109 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 2384 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

*വിദേശം/ ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ
1 ജൂൺ 26 ന് ഖത്തർ – കൊച്ചി വിമാനത്തിലെത്തിയ നോർത്ത് പറവൂർ സ്വദേശി (64)
2 ജൂലായ് 10ന് ബഹറിൻ – കൊച്ചി വിമാനത്തിലെത്തിയ മഴുവന്നൂർ സ്വദേശികൾ (60, 62 )
3 ജൂലായ് 12ന് കൊൽക്കത്ത- കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ് കമ്പനി ജീവനക്കാരനായ പശ്ചിമ ബംഗാൾ സ്വദേശി (35)
4 ജൂലായ് 17ന് സൗദി – കൊച്ചി വിമാനത്തിലെത്തിയ തിരുവനന്തപുരം സ്വദേശി (37)
5 ആന്ധ്രാപ്രദേശ് നിന്നും വിമാന മാർഗം എത്തിയ ആന്ധ്രാ സ്വദേശി (33)
6 കർണാടകയിൽ നിന്നും എത്തിയ നാവികൻ (25)
7 വിശാഖപട്ടണത്തിൽ നിന്നെത്തിയ ആന്ധ്രാപ്രദേശ് സ്വദേശിയായ നാവികൻ (28)
8 23 വയസ്സുള നാവികൻ

  • സമ്പർക്കം വഴി രോഗബാധിതരായവർ

9 ചെല്ലാനം ക്ലസ്റ്ററിൽ നിന്നും ഞായറാഴ്ച 19 പേർക്ക് രോഗം സ്ഥിരീകരിച്ചു.
10 ആലുവ ക്ലസ്റ്ററിൽ നിന്നും ഞായറാഴ്ച 37 പേർക്ക് രോഗം സ്ഥിരീകരിച്ചു.

11 കീഴ്മാട് ക്ലസ്റ്ററിൽനിന്നും ഞായറാഴ്ച 15 പേർക്ക് രോഗം സ്ഥിരീകരിച്ചു.

12 ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കീഴ്മാട് സ്വദേശി (33)
14 കീഴ്മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (40)
15 അങ്കമാലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ തൃക്കാക്കര സ്വദേശിനി (53)
16 എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കിഴക്കമ്ബലം സ്വദേശിനി (31)
17 നേരത്തെ രോഗം സ്ഥിരീകരിച്ച പാറക്കടവ് സ്വദേശിയുടെ ഭാര്യ (64).
18 ജൂലൈ 14ന്ന് രോഗം സ്ഥിരീകരിച്ച പച്ചാളം സ്വദേശിയുടെ അടുത്ത ബന്ധുക്കൾ (50, 72),
19 ചൊവ്വര സ്വദേശിയായ കുട്ടി (9).സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചു.
20 ജൂലൈ 14ന് രോഗം സ്ഥിരീകരിച്ച ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വ്യക്തിയുടെ സമ്ബർക്ക പട്ടികയിലുള്ള ഇടപ്പള്ളി സ്വദേശിനിയും (34), ഇവരുടെ 2 വയസ്സുള്ള കുട്ടിയും.
21 മരട് മാർക്കറ്റിലെ പഴം പച്ചക്കറി വിതരണക്കാരനായ കോഴിക്കോട് സ്വദേശിയായ ഡ്രൈവർ (41).
22 ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റിലെ ജീവനക്കാരനായ എഴുപുന്ന സ്വദേശി (56)
23 സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുളള ഇടുക്കി സ്വദേശിനി ( 62 )
24 ചേർത്തലയിലെ ബാങ്ക് ജീവനക്കാരിയായ ആലപ്പുഴ സ്വദേശിനി (34)
25 ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച 56 വയസ്സുള്ള നീലീശ്വരം മലയാറ്റൂർ സ്വദേശിനി
26 നേരത്തെ രോഗം സ്ഥിരീകരിച്ച കളമശ്ശേരി മെഡിക്കൽ കോളെജിലെ ശുചീകരണ ‘ ജീവനക്കാരന്റെ അടുത്ത ബന്ധുവായ കളമശ്ശേരി സ്വദേശി (36)
27 കൂടാതെ 56 വയസുള്ള മട്ടാഞ്ചേരി സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ജില്ലയിൽ 782 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 815 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 14115 ആണ്. ഇതിൽ 12113 പേർ വീടുകളിലും, 315 പേർ കോവിഡ് കെയർ സെന്ററുകളിലും 1687 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.നിലവിൽ 99 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജ്- 21, നോർത്ത് പറവൂർ ആശുപത്രി -1, അങ്കമാലി അഡ്‌ലെക്‌സ് – 18, സിയാൽ എഫ് എൽ റ്റി സി- 19, ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 9, സ്വകാര്യ ആശുപത്രി- 31 എന്നിങ്ങനെയാണ് പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരിക്കുന്നവരുടെ കണക്ക്. അതേസമയം വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 31 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. കളമശ്ശേരി മെഡിക്കൽ കോളേജ്- 10, അങ്കമാലി അഡ്‌ലക്‌സ്- 8, സ്വകാര്യ ആശുപത്രികൾ – 13 എന്നിങ്ങനെയാണ് ഇന്ന് ഡിസ്ചാർജ് ചെയ്തവരുടെ കണക്ക്.

ജില്ലയിൽ വിവിധ ആശുപത്രികളിൽ കോവിഡ് സംശയിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 85 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജ് – 14, ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 9, മൂവാറ്റുപുഴ ജനറൽ ആശുപത്രി-1, നോർത്ത് പറവൂർ ആശുപത്രി -1, സ്വകാര്യ ആശുപത്രികൾ – 60. മാത്രമല്ല ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 764 ആണ്. രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ചെല്ലാനം മേഖല സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്തെ കോവിഡ് രോഗം സ്ഥിരീകരിച്ച വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലും ആരോഗ്യ വകുപ്പ് സാനിറ്റൈസർ, ബ്ലീച്ചിംഗ് പൗഡർ, ഹാൻഡ് വാഷ് എന്നിവ വിതരണം ചെയ്തു. കൂടാതെ ബോധവൽക്കരണ വാഹന പ്രചരണവും പ്രദേശത്ത് നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *