എറണാകുളത്ത് സ്ഥിതി അതിരൂക്ഷം; ഇന്ന് 57 പേര്‍ക്ക് കോവിഡ്; 51 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കൊച്ചി: ജില്ലയിലെ സ്ഥിതി അതിരൂക്ഷമായി മാറുകയാണ്. ഇന്ന് 57 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 51പേര്‍ക്കും രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്.

തീരദേശ മേഖലയായ ചെല്ലാനത്തും ആലുവയിലും അനുദിനം സമ്പര്‍ക്കവ്യാപനം കൂടിവരികയാണ്. ചെല്ലാനം ക്ലസ്റ്ററില്‍ ഇന്ന് 25 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ആലുവ ക്ലസ്റ്ററില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും സമ്പര്‍ക്കത്തിലൂടെയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 528 ആയി. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ കോവിഡ് പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്. ദിവസേന ശരാശരി 1200 പരിശോധനകള്‍ നടത്താനാണ് തീരുമാനം. ജില്ലയില്‍ ഇന്നലെ മൂന്ന് സ്ഥലങ്ങള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി.

ജില്ലയില്‍ ഇന്ന് പുതുതായി 1037 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 700 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 14788 ആണ്. ഇതില്‍ 12880 പേര്‍ വീടുകളിലും, 406 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1502 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

*വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവര്‍

*ജൂണ്‍ 22 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ നോര്‍ത്ത് പറവൂര്‍ സ്വദേശി

*ജൂണ്‍ 30 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 24 വയസ്സുള്ള ചളിക്കവട്ടം സ്വദേശി

*ജൂലൈ 10 ന് ഡല്‍ഹി കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള. ഉത്തര്‍പ്രദേര് സ്വദേശി

*ജൂലൈ 16 ന് സൗദി കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശി കളായ 16 , 48 വയസ്സുളള കുടുംബാംഗങ്ങള്‍.

*മഹാരാഷ്ട്രയില്‍ നിന്നെത്തിയ 27 വയസ്സുള്ള നാവികന്‍

*സമ്പര്‍ക്കം വഴി രോഗബാധിതരായവര്‍

*ചെല്ലാനം ക്ലസ്റ്ററില്‍ നിന്നും ഇന്ന് 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

*ആലുവ ക്ലസ്റ്ററില്‍ നിന്നും ഇന്ന് 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

*കീഴ്മാട് ക്ലസ്റ്ററില്‍നിന്നും സമ്പര്‍ക്കം വഴി രോഗം പിടിപെട്ട 16 വയസ്സുള്ള കീഴ്മാട് സ്വദേശി

*ടി ഡി റോഡിലെ ഒരു വ്യാപാര സ്ഥാപനത്തിലെ നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ അടുത്ത ബന്ധുവായ 22 വയസ്സുള്ള തോപ്പുംപടി സ്വദേശിനി.

*എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന 26 വയസ്സുള്ള നിലവില്‍ കീഴ്മാട് താമസിക്കുന്ന ഡോക്ടര്‍. നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്

*49 വയസുള്ള കാലടി സ്വദേശി. ഇത് സംബദ്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുന്നു.

*37 വയസുള്ള നായരമ്പലം സ്വദേശി. ഇത് സംബദ്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരുന്നു.

*68 വയസുള്ള നെടുമ്പാശ്ശേരി സ്വദേശിനി.നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്.

*29 വയസുള്ള വെങ്ങോല സ്വദേശി.ഇത് സംബദ്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നു

*43 വയസുള്ള തൃക്കാക്കര സ്വദേശിയായ സാമൂഹ്യ പ്രവര്‍ത്തകന്‍

*39 വയസുള്ള എടത്തല സ്വദേശി. ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റിലെ ജീവനക്കാരനാണ്.

*57 വയസുള്ള തൃപ്പൂണിത്തുറ സ്വദേശിനി. ഇവരുടെ അടുത്ത ബന്ധുവിന് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.

*മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ നേരത്തെ രോഗം സ്ഥിരീകരിച്ച ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള 38 വയസുള്ള ആലുവ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു

*ഇന്നലെ തൃശൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാളും തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാളും നിലവില്‍ ജില്ലയില്‍ ചികിത്സയിലുണ്ട്.

വ്യാഴാഴ്ച 7 പേര്‍ രോഗമുക്തി നേടി. ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച 7 വയസുള്ള പാറക്കടവ് സ്വദേശിനിയായ കുട്ടി, ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ച 12 വയസുള്ള ഏലൂര്‍ സ്വദേശിയായ കുട്ടി, ജൂണ്‍ 26 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള ചെല്ലാനം സ്വദേശി, ജൂണ്‍ 3 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള അയ്യമ്പിള്ളി സ്വദേശി, ജൂണ്‍ 30 ന് രോഗം സ്ഥിരീകരിച്ച 45 വയസുള്ള ചേന്ദമംഗലം സ്വദേശി, ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച 8 വയസ്സ് ഏലൂര്‍ സ്വദേശിയായ കുട്ടി, ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച 53 വയസുള്ള മലയാറ്റൂര്‍ സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *