പത്തനംതിട്ട: സ്കൂളില്‍ പഠിച്ച ഐ.ടി. പാഠങ്ങളുടെ സഹായത്തോടെ ലഘുചിത്രം ഒരുക്കിയിരിക്കുകയാണ് കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ്സ് മൗണ്ട് ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍.
വിദ്യാര്‍ഥികള്‍ തന്നെ തിരക്കഥയും സംഭാഷണവും സംവിധാനവും ചെയ്ത ലഘുചിത്രം രക്ഷകര്‍ത്താക്കളുടെ മൊബൈലിലാണ് ഷൂട്ട് ചെയ്തത്. വിദ്യാര്‍ഥികള്‍ തന്നെയാണ് അഭിനേതാക്കള്‍. കോവിഡ് കാലത്തെ സുരക്ഷിത ജീവനവും രോഗികളോടുണ്ടാകേണ്ട കരുതലും ആരോഗ്യ പ്രവര്‍ത്തകരുടെ ത്യാഗ ജീവിതവും പ്രവാസികളുടെ സംഘര്‍ഷവും സര്‍ക്കാരിന്റെ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങളുമാണു ഹ്രസ്വ ചിത്രത്തില്‍ ചര്‍ച്ചയാകുന്നത്.
ദേവനാരായണന്, സൂര്യനാരായണന്, ഋഷിക, പാര്‍വ്വതി, ജ്യോതിക, അമൃത, അന്ന ബിജു, അഭിന്‍ രാജീവ്, മനീഷ മോഹന്‍, ദേവപ്രിയ, ഹെലന് തങ്കം പ്രീത് എന്നിവരാണ് അഭിനയിച്ചത്.