കാസർഗോഡ്: ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് വകുപ്പുകൾ ചേർന്ന് സംയുക്തമായി ഏപ്രിൽ 19 ന് ജില്ലയിലെ 13 സെന്ററുകളിൽ എഞ്ചിനുകളുടെയും യാനങ്ങളുടെയും സംയുക്ത പരിശോധന നടത്തും. ഇതിനുള്ള അപേക്ഷ ആവശ്യമായ രേഖകളുടെ പകർപ്പുകൾ സഹിതം മാർച്ച് 25 നകം മത്സ്യഭവൻ ഓഫീസുകളിൽ സമർപ്പിക്കണം. നിലവിൽ അപേക്ഷ സമർപ്പിച്ചവർ ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടർ ഓഫീസിൽ നിന്നും ലൈസൻസ് ലഭ്യമാക്കി അതിന്റെ പകർപ്പ് മത്സ്യഭവൻ ഓഫീസുകളിൽ മാർച്ച് 25 നകം നൽകണം.