കനത്ത മഴ: തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തി


തിരുവനന്തപുരം: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര അണക്കെട്ടിന്റെ ഷട്ടർ വീണ്ടും ഉയർത്താൻ തീരുമാനിച്ചു. തീരപ്രദേശത്തെ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസെ അറിയിച്ചു.

അണക്കെട്ടിന്റെ ഷട്ടറുകൾ നിലവിൽ 125 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ് രാത്രി എട്ടരക്ക് 50 സെൻറീമീറ്റർ കൂടി ഉയർത്തുന്നത്.അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുകയാണ്. അതിശക്തമായ മഴയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലഭിച്ചത്. എട്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് മലമ്ബുഴ, പോത്തുണ്ടി ഡാമിന്റെ ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ വീതം ഉയർത്തി. വയനാട് ബാണാസുര സാഗർ അണക്കെട്ടും തുറന്നു. ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂടുതലാണ്. കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളുടെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. മലങ്കര ഡാമിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *