രാഷ്ട്ര സുരക്ഷയും അഖണ്ഡതയും രാജ്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ഇവയ്ക്ക്മേലുള്ള കടന്നുകയറ്റവും അഖണ്ഡത തകർക്കുന്നതിനായുള്ള ശ്രമങ്ങളും വളരെ ഗൗരവമായിത്തന്നെ രാഷ്ട്രം നിരീക്ഷിക്കുന്ന വിഷയങ്ങളാണ്. രാഷ്ട്രത്തിന്റെ ഐക്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനും ഭരണഘടനാനുസൃതമായ പരിഗണന നൽകി നിയമവാഴ്ചയെ സുതാര്യമാക്കുന്നതിനുമുള്ള പോലീസ് സംവിധാനത്തിനാണ് രാജ്യം രൂപം നൽകിയിട്ടുള്ളത്. ഇത്തരത്തിൽ സംസ്ഥാനത്തെ പോലീസ് സേനയുടെ രൂപീകരണവും നിയന്ത്രണവും അധികാരങ്ങളും കർത്തവ്യങ്ങളും സംബന്ധിച്ച നിയമം ക്രോഡീകരിക്കുന്നതിനും ഭേതഗതി ചെയ്യുന്നതിനും വേണ്ടിയുള്ള ഒന്നാണ് കേരളപോലീസ് ആക്ട്.
പോലീസ് സേനയ്ക്ക് കാര്യക്ഷമമായി അധികാരങ്ങൾ വിനിയോഗിക്കുന്നതിന് പ്രാപ്തരാക്കുവാൻ ഈ നിയമം സഹായകമാകുന്നുണ്ട്. ജനാധിപത്യ സമൂഹത്തിന് സ്വീകാര്യമായ നിലയിൽ പ്രർത്തിക്കുവാനും ക്രമസമാധാനം നിലനിർത്തി ജനസൗഹാർദ്ദപരമായ പോലീസ് സംവിധാനത്തിനാണ് കേരള പോലീസ് ആക്ട് 2011 ഊന്നൽ നൽകുന്നത്. അവർ അധികാരം ദുർവിനിയോഗം ചെയ്യുന്നില്ലെന്നും പ്രവർത്തനങ്ങൾ വ്യവസ്ഥാപിതവും കാര്യക്ഷമവുമായ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കണമെന്നും ഈ നിയമം നിഷ്കർഷിക്കുന്നു.
ഇന്ത്യൻ ഭരണഘടനയ്ക്കും ്അതിന്റെ കീഴിലുളള നിയമങ്ങൾക്കും വിധേയമായി ഭരണവ്യവസ്ഥയുടെ ഭാഗമായി മൂന്നും നാലും വകുപ്പുകൾ പ്രകാരമുള്ള കർത്തവ്യങ്ങളും ചുമതലകളും നിർവഹി്ക്കുന്നവരും 88-ാം വകുപ്പ് പ്രകാരം അധികാരപ്പെട്ടവരുമാണ് പോലീസുകാർ.
കേരളപോലീസ് ആക്ട്് 2011 ന്റെ വ്യവസ്ഥകൾക്ക് വിധേയമായി പോലീസുദ്യോഗസ്ഥർക്ക് നിരവധി ചുമതലകൾ നിർവഹിക്കേണ്ടതായിട്ടുണ്ട്. അതിൽ പ്രധാനമായും പറയുന്നത് പക്ഷഭേതംകൂടാതെ നിയമം നടപ്പിലാക്കുക എന്നാണ്. എല്ലാ പൗരന്മാരുടേയും ജീവനും സ്വത്തിനും , സ്വാതന്ത്ര്ത്തിനും , മനുഷ്യാവകാശങ്ങൾക്കും, അന്തസ്സിനും നിയമാനുസൃതമായ സംരംക്ഷണം നൽകേണ്ടത് പോലീസിന്റെ ചുമതലായാണ്. അപായങ്ങളിൽനിന്നും ഉപദ്രവങ്ങളിൽനിന്നും പൊതുജനത്തെ സംരക്ഷിക്കുന്നതിനോടൊപ്പം പൊതുസുരക്ഷ ഉറപ്പാക്കുന്ന ക്രമീകരണങ്ങൾ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ പൊതുസമാധാനം നിലനിർത്തുകയും ചെയ്യേണ്ടത് പോലീസിന്റെ കർത്തവ്യത്തിൽപ്പെടുന്നു. കുറ്റകൃത്യങ്ങളായി പരിണമിച്ചേക്കാവുന്ന തർക്കങ്ങളും സംഘർഷങ്ങളും ഒഴിവാക്കാനും പരിഹരിക്കുവാനും ശ്രമിക്കുക. നിയമപരമായ അധികാരങ്ങൾ പരമാവധി ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ തടയുകയും, കുറച്ചുകൊണ്ടുവരികയും ചെയ്യുക, കുറ്റകൃത്യങ്ങളെക്കുറിച്ച നിയമാനുസരണം ്ന്വേഷണം നട്തതി കുറ്റവാളികളെ യഥാവിധിയുള്ള നിയമനടപടികൾക്ക് വിധേയമാക്കുക, കസ്റ്റഡിയിലുള്ള എല്ലാ ആളുകൾക്കും നിയമാനുസരണമുള്ള സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുക, പൊതുസ്ഥലങ്ങളിലോ തെരുവിലോ, നിസ്സഹായരോ നിരാലംബരോആയ ആളുകളുടെ ചുമതലയേറ്റെടുത്ത് സംരക്ഷണം ഉറപ്പുവരുത്തുക എന്നിവ ഈ ആക്ട് നിർദ്ദേശിച്ചിട്ടുള്ള ചുമതലകാളാണ്.
1973 ലെ ക്രിമിനൽ നടപടിപ്രകാരം രണ്ടാംവകുപ്പ് വ്യവസ്ഥകൾക്ക് വിധേയമായി ഓരോ തദ്ദേശപ്രദേശത്തിനുംവേണ്ടി സർക്കാരിന് പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കാവുന്നതാണ്. സർക്കാർ നിശ്ചയിക്കുന്ന ഔദ്യോഗിക പദവിയിലുളള ഒര പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷൻ ഹൗസ് ഓഫീസർ എന്ന സ്ഥാനത്തോടുകൂടി ഓരോ പോലീസ് സ്റ്റേഷന്റേയും ്പ്രവർത്തന മേൽനോട്ടം നിർവഹിക്കേണ്ടതാണ്. പൊതുജനത്തിന് പോലീസ് സ്റ്റേഷനിൽ നന്ന് കാര്യക്ഷമമായ സേവനം ലഭിക്കുന്നതിനുള്ള അവകാശമുണ്ട്. കൂടാതെ ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമായി പൗരന് പോലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനെ കാണുവാനും കാര്യങ്ങൾ അറിയിക്കാനുമുള്ള അവകാശമുണ്ട്. മതിയായ കാരണങ്ങളില്ലാതെ ഈ അവകാശം പൗരന് നിഷേധിക്കുവാൻ പാടുള്ളതല്ല. ്സ്ത്രീകൾക്ക് വനിതാ പോലീസിന്റെ സാന്നിധ്യത്തിൽ സ്വകാര്യതയോടെ പരാതി നൽകുവാനുള്ള സൗകര്യം സ്റ്റേഷനിൽ ഉണ്ടായിരിക്കേണ്ടതാണ്. പൊതുജനത്തിന് അവർ നൽകിയ പരാതിയെ സംബന്ധിച്ച് കൈപ്പറ്റ് രസീത് ലഭിക്കുവാനും പരാതി സംബന്ധിച്ചുള്ള പോലീസ് നടപടിയുടേയോ അന്വേഷണത്തിന്റേയോ അവസ്ഥ അറിയുവാനുള്ള അവകാശമുണ്ട്.
സ്റ്റേഷൻ ഡയറി
സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന മാതൃകയിലുള്ള ഒരു ജനറൽ ഡയറി എല്ലാ പോലീസ് സ്റ്റേഷനുകളിലും സൂക്ഷിക്കേണ്ടതാണ്. പോലീസ് സ്റ്റേഷനിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള എല്ലാ പരാതികളുടേയും പ്രഥമ വിവര റിപ്പോർട്ടുകളുടേയും സംഗ്രഹവും പരാതിക്കാരുടെ എതിർകക്ഷികളുടെയും ്അറസ്റ്റ് ചെയ്യപ്പെട്ട ആളുകളുടെയും പേര് വിവരങ്ങളും, ചാർജ്ജ് ചെയ്യപ്പെട്ട കുറ്റങ്ങളും അവരുടെ കൈവശത്തിൽ നിന്നോ അല്ലാതെയോ കണ്ടെടുക്കപ്പെട്ട വസ്തുക്കളുടേയും വിവരങ്ങൾ ഈ ഡയറിയിൽ രേഖപ്പെടുത്തേണ്ടതാണ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റേയോ, വനിതാ കമ്മീഷന്റേയോ പട്ടികജാതി, പട്ടിക ഗോത്രവർഗ്ഗ കമ്മീഷന്റേയോ ജില്ലാ പോലീസ് ക്ംപ്ലയിന്റ് അതോറിറ്റിയുടേയോ ചെയർമാൻ അല്ലെങ്കിൽ ചെയർപേഴ്സൺമാർക്കും അംഗങ്ങൾക്കും പോലീസ് സ്റ്റേഷനിൽ പ്രവേശിച്ച് 12-ാം വകുപ്പനുസരിച്ച് സൂക്ഷിച്ചിരിക്കുന്ന ജനറൽ ഡയറിയിലെ ഉൾക്കുറിപ്പുകളും കസ്റ്റഡിയിലുള്ള ആളുകളുടെ സ്ഥിതിയും നേരിട്ട് പരിശോധിക്കാവുന്നതാണ്. പോലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന ഏതൊരാളുടേയും സന്ദർശനം തൽസമയം ഡയറിയിൽ രേഖപ്പെടുത്തേണ്ടതാണ്.
പോലീസിന്റെ സ്വകാര്യ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം
സുരക്ഷ ഉറപ്പാക്കുന്നതിനോ അപകടം ഒഴിവാക്കുന്നതിനോ പോലീസ് ഉദ്യോഗസ്ഥൻ ആചാരം, മര്യാദ, സ്വീകാര്യത, ഔചിത്യം എന്നിവയ്ക്ക് പരിഗണന നൽകിക്കൊണ്ട് ശരിയെന്നും മതിയായതെന്നും ഉദ്യോഗസ്ഥന് ന്യായീകരണ ബാധ്യസ്ഥതയും ഉത്തരവാദിത്തവുമുള്ള കാരണമുണ്ടെങ്കിൽ ഏതൊരു സ്വകാര്യ സ്ഥലത്തും പ്രവേശനമുണ്ടായിരിക്കുന്നതാണ്. എന്നാൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഈ അധികാരം ഉപയോഗിക്കുന്നതിന് മുമ്പ് കെട്ടിടത്തിന്റേയും പരിസരത്തിന്റേയും ചുമതലയുള്ള വ്യക്തിയുടെ സഹകരണവും സമ്മതവും നേടാൻ സാധ്യമാകുന്നിടത്തോളം ശ്രമിക്കേണ്ടതാണ്.