തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 553 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ആഗസ്റ്റ് 27 ന് മരണമടഞ്ഞ മലപ്പുറം സ്വദേശി മൂസ (72), സെപ്റ്റംബർ ഒന്നിന് മരണമടഞ്ഞ മലപ്പുറം കാടാമ്ബുഴ സ്വദേശിനി കമലാക്ഷി (69), സെപ്റ്റംബർ 3ന് മരണമടഞ്ഞ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി മാരിയപ്പൻ (70), സെപ്റ്റംബർ 6ന് മരണമടഞ്ഞ കണ്ണൂർ ശിവപുരം സ്വദേശിനി പി. അയിഷ (65), സെപ്റ്റംബർ 7ന് മരണമടഞ്ഞ പാലക്കാട് കീഴൂർ സ്വദേശി ദാമോദരൻ നായർ (80), സെപ്റ്റംബർ 8ന് മരണമടഞ്ഞ പാലക്കാട് നൂറനി സ്വദേശിനി പാത്തുമുത്തു (59), കണ്ണൂർ സ്വദേശി ഗംഗാധരൻ (70), സെപ്റ്റംബർ 12ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി സുബൈദ (60), സെപ്റ്റംബർ 13ന് മരണമടഞ്ഞ കണ്ണൂർ കൂത്തുപറമ്ബ് സ്വദേശിനി വി.കെ. അസിയ (70), സെപ്റ്റംബർ 16ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സോമശേഖരൻ (73), സെപ്റ്റംബർ 17ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി ഭാഗീരഥി അമ്മ (82), തിരുവനന്തപുരം റസൽപുരം സ്വദേശി രമണി (65), തിരുവനന്തപുരം കരിയ്ക്കകം സ്വദേശി സുരേഷ് ബാബു (57), സെപ്റ്റംബർ 18ന് മരണമടഞ്ഞ മലപ്പുറം പറവണ്ണ സ്വദേശി അബ്ബാസ് (63), സെപ്റ്റംബർ 19ന് മരണമടഞ്ഞ മലപ്പുറം പറവണ്ണ സ്വദേശി ദേവകി (83), മലപ്പുറം ചേലക്കാട് സ്വദേശി മുഹമ്മദ് കുട്ടി (82), മലപ്പുറം മേലുമുറി സ്വദേശി അബ്ദുള്ള (65), സെപ്റ്റംബർ 20ന് മരണമടഞ്ഞ മലപ്പുറം താനൂർ സ്വദേശിനി ഖദീജ (85) എന്നിവരാണ് മരണമടഞ്ഞത്.
അതേസമയം ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണ് സ്ഥിരീകരിച്ചത്. 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 639 ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം (കണ്ടൈൻമെന്റ് സോൺ വാർഡ് 14), പടിയൂർ (4,7, 9(സബ് വാർഡ്), 12), ഉദയഗിരി (1), തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ (സബ് വാർഡ് 13), അണ്ടൂർകോണം (8), തൃശൂർ ജില്ലയിലെ ആളൂർ (സബ് വാർഡ് 22), വലപ്പാട് (സബ് വാർഡ് 6), എറണാകുളം ജില്ലയിലെ ആമ്ബല്ലൂർ (സബ് വാർഡ് 14), മാറാടി(സബ് വാർഡ് 4), പാലക്കാട് ജില്ലയിലെ അയിലൂർ 17), തച്ചമ്ബാറ (4), ആലപ്പുഴ ജില്ലയിലെ വയലാർ (സബ് വാർഡ് 4), വയനാട് ജില്ലയിലെ തവിഞ്ഞൽ (12, 14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.