തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 മൂലം 12 പേർ മരിച്ചെന്ന് സ്ഥിരീകരണം. ഇതോടെ ആകെ മരണം 501 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
സെപ്റ്റംബർ 9ന് മരണമടഞ്ഞ എറണാകുളം തോപ്പിൽക്കാട് സ്വദേശിനി പാർവതി (75), സെപ്റ്റംബർ 11ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി പ്രതാപചന്ദ്രൻ (75), കൊല്ലം തങ്കശേരി സ്വദേശിനി മാർഗറ്റ് (68), തൃശൂർ മുണ്ടൂർ സ്വദേശി ഔസേപ്പ് (87), തൂത്തുക്കുടി സ്വദേശിനി അഞ്ജല (55), തിരുവനന്തപുരം ബാലരാമപുരം സ്വദേശി രാജൻ (53), തിരുവനന്തപുരം പൂന്തുറ സ്വദേശിനി മേഴ്സ്ലി (72), പാലക്കാട് ചേമ്പ്രസ്വദേശി സൈദാലി (58), സെപ്റ്റംബർ 13ന് മരണമടഞ്ഞ കാസർഗോഡ് പടന്ന സ്വദേശിനി സഫിയ (79), സെപ്റ്റംബർ 14ന് മരണമടഞ്ഞ മലപ്പുറം പൂക്കയിൽ സ്വദേശിനി സുഹറ (58) മലപ്പുറം കോക്കൂർ സ്വദേശി കുഞ്ഞിമുഹമ്മദ് (85), സെപ്റ്റംബർ 15ന് മരണമടഞ്ഞ മലപ്പുറം എടക്കര സ്വദേശി അബ്ദുറഹ്മാൻ (68) എന്നിവരാണ് മരണമടഞ്ഞത്.