വാട്സാപ്പ് കൂട്ടായ്മയുടെ പേര് മാത്രമാണ് ‘ഒരു പണിയുമില്ല’ എന്ന്, പക്ഷേ അവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 50,000 രൂപയാണ്. കൊല്ലം കേന്ദ്രീകരിച്ചുള്ള വാട്സാപ് കൂട്ടായ്മ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് തുക കൈമാറിയപ്പോള്‍ മാറ്റപ്പെട്ടത് ഇവരുടെ ഗ്രൂപ്പിന്റെ പേര് തന്നെയാണ്.
വാട്സ് ആപ് ഗ്രൂപ്പില്‍ നൂറില്‍ താഴെ അംഗങ്ങള്‍ മാത്രമാണുള്ളതെങ്കിലും കോവിഡ് പോസിറ്റീവ് ആയവരും രോഗം ഭേദമായ ആളും ഒക്കെ ഈ ഗ്രൂപ്പില്‍ ഉണ്ട്. രാജ്യം കോവിഡ് പ്രതിരോധത്തിനായി അഹോരാത്രം പണിപ്പെടുമ്പോള്‍ തങ്ങളുടെ കൂട്ടായ്മയും ഇതില്‍ പങ്കാളികളാവുകയാണെന്ന് രാഹുല്‍ പറഞ്ഞു.
ഗ്രൂപ്പ് അംഗത്തിന് അപകടത്തില്‍ പരിക്കേറ്റപ്പോഴാണ് ആദ്യമായി പണം സ്വരൂപിച്ചത്. നിമിഷ നേരംകൊണ്ട് അവര്‍ നല്ലൊരു തുക ആശുപത്രി ചെലവുകള്‍ക്കായി കണ്ടെത്തി. ഇതോടെയാണ് ഈ കൂട്ടായ്മ കാരുണ്യ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. പ്രവാസികള്‍ അടക്കമുള്ളവരുടെ സഹായംകൊണ്ടാണ് ഇത്രയും പെട്ടെന്ന് തുക സമാഹരിക്കാന്‍ സാധിച്ചതെന്ന് ഗ്രൂപ്പ് അംഗങ്ങളായ അശ്വന്തും ദിലീപും പറഞ്ഞു.