കോവിഡ് 19: കുവൈത്തില്‍ മൂന്ന് പേര്‍ കൂടി മരിച്ചു

കുവൈത്ത്: കോവിഡ് 19 വൈറസ് പിടിപെട്ട് കുവൈത്തില്‍ മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ 402 ആണ് മരണസംഖ്യ. 91പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 57,668 ആയി. 459 കുവൈത്ത് സ്വദേശികള്‍ക്കും 332 വിദേശികള്‍ക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച 648 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ കൊവിഡ് ഭേദമായവരുടെ ആകെ എണ്ണം 47,545 ആയി. മൂന്ന് പേര്‍ കൂടി മരിച്ചു. 9721 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 142 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *