ഖത്തർ: ഖത്തറിൽ ഇന്ന് കോവിഡ് 19 വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചതോടെ എണ്ണം 165 ആയി ഉയർന്നിരിക്കുന്നു. നിലവിൽ ഇന്ന് മാത്രം 3,442 പേരിൽ നടത്തിയ പരിശോധനയിൽ കോവിഡ് 19 പോസിറ്റീവ് ആയത് 269 പേർക്ക് മാത്രം.
രാജ്യത്ത് 274 പേർക്കാണ് ഇന്ന് രോഗമുക്തി. ഇതോടെ 1,06,024 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്. 3,116 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെ എണ്ണവും 89 ആയി കുറഞ്ഞു. ഇതുവരെ 4,72,442 പേരിൽ നടത്തിയ പരിശോധനയിൽ 1,09,305 പേരാണ് രോഗബാധിതരായത്.