തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധ മൂലം സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം കൂടി സ്ഥിരീകരിച്ചു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ അരുള്‍ദാസ് 70, ബാബുരാജ് 60 എന്നിവരാണ് മരണമടഞ്ഞത്.
അതേസമയം സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകള്‍ 299 എണ്ണമായതായും രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടി വരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.