പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 വൈറസ് മൂലം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശി ഗീവർഗീസ് മത്തായിയാണ് അഞ്ചാമത്തതായി പുതിയതായി രോഗം ബാധിച്ച് മരിട്ടച്ചതെന്ന് സ്ഥിരീകരിച്ചത്. 68 വയസായിരുന്നു. കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
അതായത് 4 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം രാജഗിരി സ്വദേശി എൻ.വി. ഫ്രാൻസിസ് (76), ആഗസ്റ്റ് 23ന് മരണമടഞ്ഞ കാസർഗോഡ് അരായി സ്വദേശി ജീവക്യൻ (64), ആഗസ്റ്റ് 24ന് മരണമടഞ്ഞ കാസർഗോഡ് രാവണേശ്വരം സ്വദേശി കെ. രമേശൻ (45), ആഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം എല്ലുവിള സ്വദേശി സോമൻ (67) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 298 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.