തിരുവവന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് മൂലം 20 മരണങ്ങളാണ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ ആകെ മരണം 592 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻ.ഐ.വി. ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ആഗസ്റ്റ് 22-ന് മരണമടഞ്ഞ കൊല്ലം ആയൂർ സ്വദേശി രാജേഷ് (37), ആഗസ്റ്റ് 27-ന് മരണമടഞ്ഞ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി പൗലോസൺ (68), ആഗസ്റ്റ് 29-ന് മരണമടഞ്ഞ തിരുവനന്തപുരം പേരൂർക്കട സ്വദേശി സലീല (49), സെപ്റ്റംബർ 3-ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശിനി മൈതിലി (85), സെപ്റ്റംബർ 8-ന് മരണമടഞ്ഞ കൊല്ലം തട്ടമല സ്വദേശി സുൽഫത്ത് (57), സെപ്റ്റംബർ 9-ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി ഇഷാദ് ബാബു (40),സെപ്റ്റംബർ 11-ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂർ സ്വദേശിനി പി. ശ്രീമതി (85), സെപ്റ്റംബർ 14-ന് മരണമടഞ്ഞ കോഴിക്കോട് പരപ്പിൽ സ്വദേശി മൂസ കോയ (83), സെപ്റ്റംബർ 15-ന് മരണമടഞ്ഞ കോഴിക്കോട് പന്തിരാങ്കാവ് സ്വദേശിനി നഫീസ (78), കോഴിക്കോട് മാടശേരി സ്വദേശി അബ്ദുള്ള (74), സെപ്റ്റംബർ 16-ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മെഹമൂദ് (70), സെപ്റ്റംബർ 17-ന് മരണമടഞ്ഞ കോഴിക്കോട് മുറ്റങ്ങൽ വെസ്റ്റ് സ്വദേശി എ.പി. രവീന്ദ്രൻ (84), കോഴിക്കോട് പുതുപ്പാടി സ്വദേശി മുഹമ്മദ് (68), സെപ്റ്റംബർ 18-ന്മരണമടഞ്ഞ കോഴിക്കോട് പിലാശേരി സ്വദേശി കോരൻ (68), കോഴിക്കോട് കട്ടിപ്പാറ സ്വദേശി മൂത്തോരൻ (86), തിരുവനന്തപുരം പേയാട് സ്വദേശി മോഹനൻ (64), സെപ്റ്റംബർ 19-ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശിനി ഐഷാബി (81), സെപ്റ്റംബർ 20-ന് മരണമടഞ്ഞ മലപ്പുറം പടവനാട് സ്വദേശി ഷൺമുഖൻ (71), കൊല്ലം പൂയപ്പള്ളി സ്വദേശി സൂസമ്മ രാജു (62), സെപ്റ്റംബർ 21-ന് മരണമടഞ്ഞ മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ സലാം (45), എന്നിവരാണ് മരണമടഞ്ഞത്.