തിരുവവന്തപുരം: സംസ്ഥാനത്ത് അനുദിനം കോവിഡ് റിപ്പോർട്ടുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് 17 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. അതേസമയം 15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 641 ഹോട്ട് സ്പോട്ടുകളാണുള്ളത്.
തൃശൂർ ജില്ലയിലെ കണ്ടനശേരി (കൺടെയ്ൻമെന്റ് സോൺ സബ് വാർഡ് 4), കടവല്ലൂർ (വാർഡ് 8), പോർക്കുളം (സബ് വാർഡ് 8, 10), പുത്തൻചിറ (സബ് വാർഡ് 9), പൊയ്യ (14), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശി (3, 7, 8, 11, 12), പരുതൂർ (12), പട്ടാഞ്ചേരി (8, 9), എറണാകുളം ജില്ലയിലെ മുടക്കുഴ (സബ് വാർഡ് 10), ചിറ്റാറ്റുകര (സബ് വാർഡ് 12), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (സബ് വാർഡ് 3), നെടുമുടി (8), പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ (സബ് വാർഡ് 3), പെരിങ്ങര (സബ് വാർഡ് 4, 5), കോഴിക്കോട് ജില്ലയിലെ മാവൂർ (2, 16 (സബ് വാർഡ്), 8), കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട (എല്ലാ വാർഡുകളും), മലപ്പുറം ജില്ലയിലെ എടപ്പാൾ (8, 10, 11, 15, 16, 18) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.