തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗം ബാധിച്ച് രണ്ടുമരണം കൂടി റിപോര്‍ട്ട് ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ ചികില്‍സയിലായിരുന്ന കാസര്‍കോഡ് ഉപ്പള സ്വദേശിനി നഫീസ(75), എറണാകുളം ജില്ലയില്‍ ചികില്‍സയിലായിരുന്ന ആലുവ സ്വദേശി കുഞ്ഞുവീരന്‍(67) എന്നിവരാണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നിരിക്കുകയാണ്.