തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 വൈറസ് രോഗം ബാധിച്ച് 10 മരണങ്ങൾ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതോടെ ആകെ മരണം 267 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ആഗസ്റ്റ് 24ന് മരണമടഞ്ഞ തിരുവനന്തപുരം മലയം സ്വദേശി ഷാജഹാൻ (67), തിരുവനന്തപുരം വെൺപകൽ സ്വദേശി മഹേശ്വരൻ ആശാരി (76), തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിനി വിമലാമ്മ (83), കണ്ണൂർ പാനൂർ സ്വദേശി മുഹമ്മദ് സഹീർ (47), ആഗസ്റ്റ് 19ന് മരണമടഞ്ഞ കോഴിക്കോട് മണിപുരം സ്വദേശി മാമ്മി (70), ആഗസ്റ്റ് 20ന് മരണമടഞ്ഞ കണ്ണൂർ കുഴുമ്മൽ സ്വദേശി സത്യൻ (53), തിരുവനന്തപുരം വലിയതുറ സ്വദേശി സേവിയർ (50), ആഗസ്റ്റ് 23ന് മരണമടഞ്ഞ തൃശൂർ വലപ്പാട് സ്വദേശി ദിവാകരൻ (65), ആലപ്പുഴ പഴവീട് സ്വദേശിനി ഫമിനാ ഷെറീഫ് (40), കണ്ണൂർ പടിയൂർ സ്വദേശിനി ഏലിക്കുട്ടി (64) എന്നിവരാണ് മരണമടഞ്ഞത്.