കോവിഡ് 19: സംസ്ഥാനത്ത് രണ്ട് മരണം കൂടി

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചതായി റിപ്പോർട്ട്. കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49), മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീൻ (72) എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് നൗഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു സിറാജുദ്ദീൻ.

അതേസമയം കോഴിക്കോട് കീം പരീക്ഷയഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ പരീക്ഷ എഴുതിയ മണിയൂർ സ്വദേശിനിയായ വിദ്യാർഥിനിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കണ്ടറി സ്‌കൂൾ സെന്ററിലായിരുന്നു ഈ വിദ്യാർത്ഥിനി പരീക്ഷ എഴുതിയിരുന്നത്. സംസ്ഥാനത്ത് കീം പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥികൾക്കും, രക്ഷിതാവിനും പരീക്ഷാഡ്യൂട്ടിക്കെത്തിയ അധ്യാപകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യമുണ്ടായിരുന്നു. മലബാർ ക്രിസ്ത്യൻ കോളേജ് സെന്ററിൽ പരീക്ഷ എഴുതിയ മറ്റൊരു കുട്ടിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *