സൗദി:സൗദിയില്‍ പുതുതായി 2764 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. ഇക്കാര്യം സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലിയാണ് വ്യക്തമാക്കിയത്. അതേസമയം 4574 പേര് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 243238 ആയി.
രാജ്യത്ത് 45മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മരണ സംഖ്യ 2370 ആയി വര്‍ധിച്ചു. നിലവില്‍ രോഗമുക്തി നേടിയവര്‍ 187622 ഉം ആയി ഉയര്‍ന്നു. 53246 പേരാണ് നിലവില്‍ സൗദിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 2206 പേരുടെ നില ഗുരുതരമായി തുടരുന്നു.